കടവന്ത്രയില്‍ പ്രതികൾ ചാടിപ്പോയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടവന്ത്രയില്‍ പ്രതികൾ ചാടിപ്പോയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും പ്രതികൾ ചാടിപ്പോയത്. പ്രതികൾക്ക് മൂത്രമൊഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയ സമയത്താണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഏപ്രിൽ 26 വൈകിട്ട് 5.45-ന് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിലുള്ള റോഡിൽ നിന്നാണ് പോലീസിനെ വെട്ടിച്ച് പ്രതികൾ കടന്നത്. സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായതായി കണ്ടെത്തി.

സംഭവ സമയത്ത് ഉണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പ്രതികൾ രക്ഷപെട്ടത് പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് നടപടി. എ എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാരെ എ ആർ ക്യാമ്പിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....