ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത : കേരളത്തില്‍ അഞ്ചു ദിവസം കനത്ത മഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്നു മുതല്‍ മെയ് 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയത്ത് മണിക്കൂറില്‍ 30 മുതല്‍ 50 വരെ കിലോമിറ്റീര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മന്നാര്‍ ഉള്‍ക്കടലിനും ശ്രീലങ്കന്‍ തീരത്തിനും മുകളില്‍ ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഉത്തര കര്‍ണാടക മുതല്‍ ദക്ഷിണ കര്‍ണാടക, തമിഴ്നാട് വഴി മന്നാര്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദ പാത്തിയും (ട്രഫ്) സജീവമാണ്. ഈ ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തിലെ കാലാവസ്ഥയെ കൂടുതല്‍ സ്വാധീനിക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും പോകരുതെന്നും മുന്നറിയിപ്പുണ്ട്. മെയ് 10 മുതൽ 14 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ മേഖലകളിലും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കടലിൽ തുടരുന്ന മത്സ്യത്തൊഴിലാളികൾ ഉടനടി തിരിച്ചെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...