കനത്ത മഴ : കാസര്‍കോട് 50 മീറ്ററോളം നീളത്തില്‍ റോഡ് വിണ്ടുകീറി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കുണ്ടംകുഴിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മെക്കാഡം റോഡ് നെടുകെപിളര്‍ന്നു. പൊയിനാച്ചിപായിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡംറോഡ് ആണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് റോഡ് തകര്‍ന്നത്. 50 മീറ്ററോളം നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വലിയ ആഴത്തിലാണ് പിളര്‍ന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോള്‍ പമ്പ് മുതല്‍ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.

കൊച്ചി : മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ്‌ കോൺസ്റ്റബിൾ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വർഗീസ് ആണ് ജീവനൊടുക്കിയത്. 43 വയസ്സായിരുന്നു. കേസുമായി ബന്ധപ്പെട്ട സമ്മർദ്ദവും ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ തുടർന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ട്. വീടിന്റെ രണ്ടാം നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടർന്ന് ഭാര്യ മുകളിൽ എത്തിയപ്പോഴാണ് വിനുവർഗീസിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് വീട്ടമ്മയെ അയൽവാസി ആക്രമിച്ചതിന്റെ എഫ്‌ഐ ആർ തയ്യാറാക്കിയത് വിനു വർഗീസ് ആയിരുന്നു. ഈ കേസിലാണ് ഇയാൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടത്. ഇയാളുടെ മൃതദേഹം പറവൂർ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...