ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ട സൂര്യനെല്ലി സ്വദേശിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ട സൂര്യനെല്ലി സ്വദേശി മാരിയുടെ കുടുംബത്തിന് ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. മാരിയുടെ കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മെൻഡറായി നിയോഗിക്കുമെന്നും എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും ഷിബുബേബി ജോൺ പറഞ്ഞു. കൊല്ലപ്പെട്ട മാരിക്ക് രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളത്. രണ്ടരലക്ഷം വീതം ഓരോ കുട്ടിയുടേയും അക്കൗണ്ടിൽ ഇടും. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കുട്ടികളുടെ മെൻഡറായി നിയോഗിക്കും. കുട്ടിയുടെ മുഴുവനും ഉത്തരവാദിത്വവും വനം വകുപ്പ് ഏറ്റെടുക്കും. കുട്ടിയുടെ സംരക്ഷണത്തിൽ പുതിയൊരു മാതൃക ഇവിടെ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നൽകും.

മാതാപിതാക്കൾ മരണപ്പെട്ടാൽ കുട്ടികൾ വഴിയാധാരമാകുന്ന രീതി ഉണ്ടാകില്ല. അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും കുട്ടികളുടെ റേഷൻ സംവിധാനം സൗജന്യമാക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.മനുഷ്യ-വന്യജീവി ആക്രമണത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സമഗ്ര പദ്ധതി അവതരിപ്പിക്കും. മുൻപ് മൃഗങ്ങൾ കാട്ടിനുള്ളിൽ ആയിരുന്നു. ഇപ്പോൾ ജന്വാസ മേഖലയിൽ തന്നെ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മകനെ സ്‌കൂളിലാക്കും പോവുന്ന വഴിയാണ് മാരിക്കും മകനും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മാരി കൊല്ലപ്പെടുകയും ചെയ്തിരുന്നു. വൈകീട്ടും കാട്ടാന പ്രദേശത്ത് തന്നെ നിലയുറപ്പിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...