അയോധ്യയില്‍ കനത്ത സുരക്ഷ : 10,000 എഐ കാമറകള്‍ , ക്ഷണമില്ലാത്തവര്‍ക്കു പ്രവേശന വിലക്ക്

For full experience, Download our mobile application:
Get it on Google Play

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി അയോധ്യ പഴുതടച്ച സുരക്ഷയില്‍. നഗരം പൂര്‍ണമായും സിസിടിവി കാമറകളുടെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമില്ലാത്ത ഒരാളെപ്പോലും പ്രവേശിപ്പിക്കരുതെന്നാണ് അധികാരികള്‍ നല്‍കിയിരിക്കുന്ന സന്ദേശം. ഇതിനായി സമീപ ജില്ലകളില്‍നിന്ന് അയോധ്യയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ അടച്ചു. ബസ്തി, ഗോണ്ട, സുല്‍ത്താന്‍പുര്‍, ബാരബങ്കി, അംബേദ്കര്‍ നഗര്‍ ജില്ലകള്‍ അനധികൃതമായി അയോധ്യയില്‍ പ്രവേശിക്കരുതെന്ന് ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ക്ഷണക്കത്തില്ലാതെ വരുന്ന ആരെയും കടത്തിവിടരുതെന്ന് അതിര്‍ത്തിയിലെ സുരക്ഷാ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണമില്ലാത്ത ആളുകളെ അയോധ്യയില്‍നിന്ന് ഒഴിപ്പിക്കും. ഇതിനായി ഉടന്‍ നടപടികളിലേക്കു കടക്കുമെന്ന് അയോധ്യ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിനു രണ്ടോ മൂന്നോ ദിവസം മുമ്പായിരിക്കും ഒഴിപ്പിക്കല്‍. ചടങ്ങിനു മുന്നോടിയായി നഗരത്തില്‍ പതിനായിരം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് ഡറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. എഐ കാമറകളാണ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്. ഹെവി വാഹനങ്ങള്‍ക്കു പൂര്‍ണമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. സുരക്ഷ സംബന്ധിച്ച അന്തിമ പ്ലാന്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...