വാഹനാപകടത്തിൽ ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശേരിക്കര-ചിറ്റാർ റോഡില്‍ ബ്രദറുമുക്കില്‍ ഉണ്ടായ വാഹനാപകടത്തിൽ ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. പേഴുംപാറ പത്താം ബ്ലോക്ക് കടവുപുരയ്‌ക്കൽ ദേവസ്യ ആന്റണി (57)ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്നു വൈകീട്ട് ഏഴുമണിയോടെ വടശേരിക്കര മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപത്ത് അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ റോഡിലേക്ക് ഇടിച്ചിടുകയായിരുന്നു.

പിന്നാലെ തടി കയറ്റി എത്തിയ ലോറിയുടെ ചക്രങ്ങൾ തലയിൽ കയറിയിറങ്ങി ദേവസ്യ തൽക്ഷണം മരണപ്പെടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഭാര്യ ആശ ജോർജ് ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂട്ടറിലിടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയി. വടശേരിക്കര ബൗണ്ടറി മേഖലയിലെ ചുമട്, കയറ്റിറക്ക് തൊഴിലാളിയായ ദേവസ്യ ജോലി കഴിഞ്ഞു വീട്ടുസാധനങ്ങൾ വാങ്ങാനായി ഭാര്യയോടൊത്ത് വടശേരിക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പെരുനാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....

ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല, ആവശ്യം തള്ളി സംസ്ഥാന സർക്കാർ

0
കൊച്ചി: മുൻകൂറായി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെ ഡിജിപി എസ്...

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...