50 ദശലക്ഷം വില മതിക്കുന്ന ഹീബ്രു ബൈബിള്‍ ന്യൂയോര്‍ക്കില്‍ ലേലം ചെയുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: 1,000 വര്‍ഷത്തിലധികം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോര്‍ക്കില്‍ ലേലത്തിന്. 1970-കളില്‍ സാസൂണിന്റെ ശേഖരം ലേലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ഏഴ് കൈയെഴുത്തു പ്രതികള്‍ നാഷണല്‍ ലൈബ്രറിക്കു വാങ്ങാന്‍ സാധിച്ചുവെന്ന് ഇസ്രായേലിന്റെ നാഷണല്‍ ലൈബ്രറിയിലെ ശേഖരണ മേധാവി റാക്വല്‍ യുകെലെസ് പറഞ്ഞു. എന്നാല്‍ ഈ മഹത്തായ നിധി അന്ന് വാങ്ങുവാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇതു നിങ്ങള്‍ക്കു വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സുവര്‍ണ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും യുകെലെസ് പറഞ്ഞു.

ആദ്യകാല ഹീബ്രു ബൈബിള്‍ ലേലത്തിലൂടെ 50മില്യന്‍ ഡോളര്‍ വരെ നേടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ ഹീബ്രു ബൈബിളെന്ന് സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ മെയ് മാസത്തിലാണ് ലേലം ചെയ്യുന്നത്. 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ഡോളര്‍ വരെ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1942-ല്‍ മരിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ എബ്രായ കൈയെഴുത്തുപ്രതികളുടെ ശേഖരം സ്വന്തമാക്കിയ ഡേവിഡ് സോളമന്‍ സാസൂണിന്റെ പേരിലാണ് കോഡെക്സ് സാസൂണ്‍ അറിയപ്പെടുന്നത്.

50 ദശലക്ഷം ഡോളറിന് വിറ്റു പോയാല്‍ അതും ചരിത്രമാകും. കയ്യെഴുത്തു പ്രതിയുടെ പുസ്തകരൂപമാണ് കോഡെക്‌സ്. ഇത് ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ചെലവേറിയ പുസ്തകമോ കൈയെഴുത്തു പ്രതിയോ ആകും ഇത്. ആധുനിക ഇസ്രായേലിലോ സിറിയയിലോ ഏകദേശം 900 എ.ഡി.യിലാണ് കോഡെക്‌സ് സാസൂണ്‍ സൃഷ്ടിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. 1929-ല്‍ ആണ് സാസൂണ്‍ ഇത് ഏറ്റെടുത്തത്.

“ഈ കാലഘട്ടത്തിലെ മൂന്ന് പുരാതന ഹീബ്രു ബൈബിളുകള്‍ ഉണ്ട്,” ഇസ്രായേലിലെ ബാര്‍ ഇലാന്‍ യൂണിവേഴ്സിറ്റിയിലെ ബൈബിള്‍ പഠന പ്രൊഫസറായ യോസെഫ് ഓഫര്‍ പറഞ്ഞു: പത്താം നൂറ്റാണ്ടിലെ കോഡെക്സ് സാസൂണും അലപ്പോ കോഡക്സും, 11-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ഗ്രാഡ് കോഡെക്സും. ചാവുകടല്‍ ചുരുളുകളും ഒരുപിടി ആദ്യകാല മധ്യകാല ഗ്രന്ഥങ്ങളും മാത്രമാണ് പഴയത്, കൂടാതെ “ഒരു മുഴുവന്‍ ഹീബ്രു ബൈബിളും താരതമ്യേന അപൂര്‍വമാണ്,” അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...