റഷ്യയില്‍ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ: റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി. പ്രമുഖ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിഅറിയിച്ചു. 1960കളില്‍ രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയല്‍രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റര്‍ റഷ്യയിലെ കംചത്കയില്‍ തകര്‍ന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്‌കോയില്‍ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്‌കയില്‍ നിന്ന് 2,000 കിലോമീറ്റര്‍ പടിഞ്ഞാറും ആണ് ഈ പ്രദേശം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...