ഹെലോ ഗയ്‌സ് മുട്ടൻ പണി കിട്ടി…; കാറിൽ കുളിച്ച് യാത്ര ചെയ്ത യൂട്യൂബര്‍ സഞ്ജുവിനെതിരെ മണ്ണഞ്ചേരി പോലീസും കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്ത യൂട്യൂബര്‍ സഞ്ജുവിനെതിരെ മണ്ണഞ്ചേരി പൊലീസും കേസെടുത്തു. ആര്‍ടിഒയുടെ പരാതിയിലാണ് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ആര്‍ടിഒയുടെ ശിക്ഷാ നടപടികളെ പരിഹസിച്ച് രണ്ട് ദിവസം മുന്‍പ് സഞ്ജു യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിയാണ് പ്രോസിക്യൂഷന്‍ നടപടിക്ക് ആര്‍ടിഒക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇതിനിടെ, നിയമലംഘനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ച് ഹൈക്കോടതിയും രംഗത്തെത്തി. സഞ്ജു വാഹനത്തില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്. വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. രൂപ മാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...

മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം...

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...