ആരോഗ്യവകുപ്പിന്റെ ഓപ്പണ്‍ ജിം പ്രക്കാനത്തുതന്നെ ആരംഭിക്കും : വീണാ ജോര്‍ജ്ജ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെന്നീര്‍ക്കരയിലെ പ്രക്കാനത്തുതന്നെ ആരോഗ്യവകുപ്പിന്റെ ഓപ്പണ്‍ ജിം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പ്രക്കാനം പൊതു സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാതല വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത്‌ ലാബ് സൗകര്യം സാധാരണക്കാര്‍ ഏറെ പ്രയോജനം നല്‍കുന്നുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യരംഗത്ത് വലിയമാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും ശരിയായ വ്യായാമം, നല്ല ഭക്ഷണം എന്നിവയില്‍ ശ്രദ്ധചെലുത്തിയുള്ള ചിട്ടയായ ജീവിതം ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി ടീമും പ്രക്കാനം വോളീബോള്‍ അക്കാഡമി ടീമും തമ്മില്‍ പ്രദര്‍ശന മത്സരം നടത്തി. ജില്ലയിലെ റവന്യൂ ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരിക്കുക. ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിര്‍ണ്ണയ ക്യാമ്പും ആര്‍ദ്രം സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.പാപ്പച്ചന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രം മാനേജര്‍ എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ: സി.എസ് നന്ദിനി, ജില്ലാ ഫയര്‍ ഓഫീസര്‍ വിനോദ് കുമാര്‍, ആര്‍ദ്രം അസിസ്റ്റന്‍ഡ് നോഡല്‍ ഓഫീസര്‍ സി.ജി ശ്രീരാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ.ജി നായര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...