ഹെപ്പറ്റൈറ്റിസ് എ ആരംഭത്തില്‍ ചികിത്സിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ ഛര്‍ദി, കണ്ണിന് മഞ്ഞനിറo തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം.

ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉറപ്പു വരുത്തുക.
നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. സെപ്ടിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടാകണം. ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗി ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത്. പൊതുകുളങ്ങളോ നീന്തല്‍കുളങ്ങളോ ഉപയോഗിക്കരുത്. കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കുന്നതില്‍ നിന്നും രോഗി ഒഴിഞ്ഞു നില്‍ക്കണം. രോഗിയുടെ പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. കൈ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....

ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം ആക്രമിച്ചതായി ഇറാന്റെ ഐആര്‍ജിസി

0
തെഹ്റാന്‍: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം...

ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടും

0
പാലക്കാട് : ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില...

എടിഎമ്മിൽ ഇനി പണം മാത്രമല്ല ; റുപേയ് കാർഡും യുപിഐ ക്യുആർ കോഡും ബാങ്ക്...

0
എടിഎം എന്ന് കേൾക്കുമ്പോൾ പണം പിൻവലിക്കുന്ന യന്ത്രമെന്ന ചിത്രമാണ് സാധാരണ മനസിലെത്തുക....