കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങളിതാ

For full experience, Download our mobile application:
Get it on Google Play

സമീകൃതാഹാരം എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് മുട്ട. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ കഴിക്കാവുന്ന ഭക്ഷണം കൂടിയാണിത്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. കുട്ടികൾക്ക് മുട്ട നൽകുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. കുട്ടിയുടെ ഭാരം നിയന്ത്രിക്കുന്നതിനും നിലനിർത്തുന്നതിനും മുട്ടകൾ വഹിക്കുന്ന പങ്ക് രണ്ട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികൾ ഉച്ചഭക്ഷണത്തിൽ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്ന് ഒരു പഠനം കണ്ടെത്തി.

കുട്ടികൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് മൊത്തത്തിൽ കുറയുന്നതായി മറ്റൊരു പഠനം കണ്ടെത്തി. ആ പ്രഭാതഭക്ഷണം കുട്ടികളുടെ പൂർണ്ണത 32% വർദ്ധിപ്പിക്കുകയും വിശപ്പ് 14% കുറയുകയും കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണത്തെ അപേക്ഷിച്ച് 30% കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്തു. ആറു മാസം പ്രായമാകുമ്പോഴോ നിങ്ങളുടെ കുഞ്ഞിന് മുട്ട നൽകി തുടങ്ങാമെന്ന് കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി വ്യക്തമാക്കുന്നു.

മുട്ട വ്യത്യസ്ത രീതികളിൽ പാചകം ചെയ്യാൻ സാധിക്കും. മുട്ട വേവിക്കുന്ന സമയം മുട്ടയുടെ രുചിയിലും ആരോഗ്യത്തിലും പ്രധാനമാണ്. മുട്ട 5-6 മിനിറ്റ് വേവിച്ചാൽ മതിയാകും. ഇത് ഫ്രിഡ്ജിൽ വച്ചുള്ള മുട്ടയായാലും പുറത്ത് വച്ചതായാലും. മുട്ട ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുൻപു തന്നെ നല്ലത് പോലെ കഴുകി തുടച്ച് വേണം വെയ്ക്കുവാൻ. മുട്ട 5-6 മിനിറ്റ് വരെ വേവിച്ചില്ലെങ്കിൽ സാൽമൊണെല്ല പോലുളള ബാക്ടീരിയകൾ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകാം. ഇതിലെ കൊളീൻ എന്ന ഘടകം തലച്ചോർ വികാസത്തിന് ഉത്തമമാണ്. പ്രത്യേകിച്ചും സ്‌കൂളിലും മറ്റും പോകുമ്പോൾ രാവിലെ പ്രാതലിന് മുട്ട നൽകുന്നത് ഏറെ നല്ലതാണ്. ഊർജവും ഏകാഗ്രതയും ഓർമശക്തിയുമെല്ലാം നൽകാൻ മുട്ട സഹായകമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...