കരിപ്പൂർ സ്വർണ്ണക്കടത്ത് : കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ, ഒൻപത് പേരെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴിയുളള കളളക്കടത്തിന് ഒത്താശ ചെയ്ത ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ടുപേരെ മേലാൽ മറ്റൊരു സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് കർശനനിർദേശവുമുണ്ട്. ആകെ പതിനൊന്നു പേർക്കെതിരെയാണ് നടപടി. സ്വർണമടക്കം കരിപ്പൂർ വിമാനത്താവളം വഴിയുളള കളളക്കടത്ത് ഇടപാടുകൾക്ക് 11 കസംറ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. കളളക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡി ആർ ഐയും ഉദ്യോഗസ്ഥ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തിയിരുന്നു. ഇവ‍ർകൂടി നൽകിയ റിപ്പോർട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തി വകുപ്പുതല നടപടി.

കസ്റ്റംസ് സൂപ്രണ്ടുമാരായ ആഷ എസ്, ഗണപതിപോറ്റി എന്നിവർക്കെതിരെയാണ് കർശന നടപടിയുളളത്. സർവ്വീസിൽ നിന്ന് പുറത്താക്കിയെന്നു മാത്രമല്ല മറ്റൊരു സർക്കാർ ജോലിയിൽ ഇരുവരേയും പ്രവേശിപ്പിക്കരുതെന്ന് കർശന നിർദേശവുമുണ്ട്. കളളക്കടത്തിലും അഴിമതിയിലും ഇരുവരുടെയും പങ്കാളിത്തം വ്യക്തമായ സാഹചര്യത്തിലാണിത്.

ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫാത്ത്, സുധീർ കുമാർ, നരേഷ് ഗുലിയ , മിനിമോൾ എന്നിവരേയും സർവീസിൽ നിന്ന് ഒഴിവാക്കി. അശോകൻ, ഫ്രാൻസീസ് എന്നീ ഹെ‍ഡ് ഹവീൽദാർമാരും പുറത്താക്കപ്പെട്ടവരിൽപ്പെടുന്നു. കസ്റ്റംസ് സൂപ്രണ്ടായ സത്യേന്ദ്ര സിംഗിന്‍റെ വാർഷിക ശമ്പള വർധനവ് രണ്ട് തവണ തടയാനും തീരുമാനമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ കസ്റ്റംസ് സൂപ്രണ്ട് കെ എം ജോസ് അടുത്തയിടെ സർവീസിൽ നിന്ന് വിരമിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...