Thursday, March 28, 2024 8:36 pm

അതിതീവ്ര മഴയും റെഡ്‌ അലെർട്ടും : പൊതുജനങ്ങൾക്കായി പ്രത്യേക നിർദേശങ്ങൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളത്തിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയും റെഡ്‌ അലെർട്ടും പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെവിക്കുന്ന പ്രത്യേക നിർദേശങ്ങൾ
1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.
2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

Lok Sabha Elections 2024 - Kerala

4. ശബരിമലയിലെ മസാപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.
6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.
ടോൾ ഫ്രീ നമ്പര്‍ :  24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദിനന്തരീക്ഷാവസ്ഥയേയും ദുരന്ത സാധ്യതകളെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവധി ദിവസത്തിലും സജീവമായി എം.സി.എം.സി

0
പത്തനംതിട്ട : അവധി ദിവസത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സംഘം...

മയക്കുമരുന്നു കേസ് : മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്,...

0
അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ്...

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...

എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം...