ജറുസലേം : ഇസ്രയേലിലെ സിബ്ദിൻ, റുവൈസത്ത് അൽ-അലം എന്നിവിടങ്ങളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഏറ്റെടുത്തു. തെക്കൻ ലെബ്നാനിലെ ഇസ്രായേൽ അധിനിവേശ ഷെബാ ഫാമുകൾക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഹിസ്ബുളള ഏറ്റെടുത്തു. പലസ്തീൻ ജനങ്ങൾക്കുളള ഐക്യദാർഢ്യത്തിന്റ ഭാഗമായാണ് ആക്രമണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുളള പറഞ്ഞു. ഷെബാ ഫാമിലെ റഡാർ സൈറ്റ് ഉൾപ്പെടെ മൂന്ന് പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘം രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു. 1967 മുതൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇസ്രയേൽ അധിനിവേശം നടത്തിയ ലെബനാനിലെ സ്ഥലമാണ് ഷെബാ ഫാം. തെക്കൻ ലെബനാനിലെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസിനെതിരെ തിരിച്ചടി തുടങ്ങിയത്.
ഇന്ന് 26 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞിരുന്നു. ആദ്യ ഘട്ട യുദ്ധം കഴിഞ്ഞു. മുമ്പ് ഒരിക്കലും ഇല്ലാത്ത വിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്. അത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കും. ഈ പോരാട്ടം ഏറെക്കാലം നീണ്ടുനില്‍ക്കും. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, മറ്റു സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ റദ്ദാക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























