ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡറായ ഫൗദ് ഷുക്റിനെ (62) ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചു. ശനിയാഴ്ച രാത്രി 11ഓടെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഡാഹിയേയിൽ ആയിരുന്നു സംഭവം. മറ്റ് നാല് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം. അതേസമയം, മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇയാൾ താമസിച്ച കെട്ടിടം തകർക്കപ്പെട്ടതായി അറിയിച്ചു. ശനിയാഴ്ച ഗോലാൻ ഹൈറ്റ്സിലുണ്ടായ ഹിസ്ബുള്ള ആക്രമണത്തിന്റെ തിരിച്ചടിയായിട്ടാണ് ഫൗദിനെ ഇസ്രയേൽ വധിച്ചത്. ഗോലാനിലുണ്ടായ റോക്കറ്റാക്രമണത്തിൽ 12 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേൽ ആക്രമണത്തെ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാത്തി അപലപിച്ചു. ഹിസ്ബുള്ള തലവൻ ഹാസൻ നസ്രല്ലയുടെ മുതിർന്ന ഉപദേഷ്ടാവാണ് ഫൗദ്. 1983ൽ 241 യു.എസ് സൈനികരുടെ ജീവനെടുത്ത ബെയ്റൂട്ടിലെ മറൈൻ ബാരക്ക് ബോംബാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നാണ് ഇയാൾ. ഇയാളെ പറ്റി വിവരം നൽകുന്നവർക്ക് യു.എസ് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...