പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മറൂർ കുളപ്പാറയിൽ കുരങ്ങ് ശല്യം രൂക്ഷമാകുന്നു. അടുത്തിടെ എത്തിയ രണ്ട് കുരങ്ങൻമാരാണ് കുളപ്പാറമല താവളമാക്കിയത്. കാർഷികവിളകൾ നശിപ്പിക്കുന്നതിനൊപ്പം ആളുകൾക്ക് നേരെയുള്ള ആക്രമണവും വർദ്ധിച്ചിട്ടുണ്ട്. വീടുകൾക്ക് പുറത്ത് കഴുകിയിടുന്ന തുണികൾ അപഹരിക്കുക, വീട്ടിൽ കയറി നാശം ചെയ്യുക, ചാർജ് ചെയ്യാൻ കുത്തിയിടുന്ന മൊബൈൽ ഫോണുകൾ ഉൾപ്പെടെ അപഹരിക്കുക, അടുക്കളയിൽ നിന്ന് ആഹാര സാധനങ്ങൾ തീറ്റയാക്കുന്നതിന് പുറമെ മൺ ചട്ടി, കലം തുടങ്ങിയവ പൊട്ടിക്കുക, തെങ്ങിൽ നിന്ന് കരിക്ക് കുടിച്ച ശേഷം തേങ്ങ പറിച്ചുകളയുക, കൈതച്ചക്കയും മറ്റ് പഴ വർഗങ്ങളും ആഹാരമാക്കുന്നതിനൊപ്പം നശിപ്പിക്കുക, കൊച്ചുകുട്ടികൾ ഉൾപ്പടെയുള്ളവർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുക എന്നിവയാണ് കുരങ്ങൻമാരുടെ പ്രധാന വിനോദങ്ങൾ. ഇത് സംബന്ധിച്ച് നാട്ടുകാർ ഗ്രാമപഞ്ചായത്തിലും വനം വകുപ്പിലും പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്. വനപാലകർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























