പോളിയോ മരുന്നു വിതരണത്തില്‍ വീഴ്ചവരുത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജോലിസമയത്ത് മദ്യപിച്ചെത്തി പോളിയോ മരുന്നു വിതരണത്തില്‍ വീഴ്ചവരുത്തിയ തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാട് കുന്നുങ്കല്‍വീട് സുമന്‍ ജേക്കബിനെയാണ് (51) പോലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളില്‍ പോളിയോ മരുന്ന് എത്തിക്കേണ്ടത് സുമന്‍ ജേക്കബ് ആയിരുന്നു. എന്നാല്‍ മദ്യപിച്ച ഇയാള്‍ മരുന്ന് എത്തിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ ടോള്‍സണ്‍ പി തോമസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രവര്‍ത്തി മൂലം ബൂത്തുകളില്‍ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടി വന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാളെ പിന്നിട് ജാമ്യത്തില്‍ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....