ഒളിച്ചു വെച്ച 6000 കോവിഡ് മരണങ്ങള്‍ മറനീക്കി പുറത്തു വന്നു ; സര്‍ക്കാര്‍ ആദ്യം പറഞ്ഞതെല്ലാം പച്ചക്കള്ളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒളിച്ചുവെച്ച 6000 കോവിഡ് മരണങ്ങള്‍ മറനീക്കി പുറത്തു വന്നു, സര്‍ക്കാര്‍ ആദ്യം പറഞ്ഞതെല്ലാം പച്ചക്കള്ളം.  17 ദിവസംകൊണ്ട് ആറായിരത്തോളം മരണങ്ങളാണ് ഔദ്യോഗിക പട്ടികയില്‍പ്പെടുത്തിയത്. ബന്ധുക്കള്‍ അപ്പീല്‍ നല്‍കാതെ തന്നെ 3779 മരണങ്ങള്‍ കണക്കുകളില്‍ കയറി വന്നു. കോവിഡ് മരണക്കണക്കുകള്‍ ഒളിപ്പിക്കുന്നുവെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ജൂണ്‍ പകുതി മുതല്‍ കണക്കുകള്‍ ഏകദേശം സുതാര്യമായിത്തുടങ്ങിയത്. ജൂണ്‍ 18 നു മുമ്പുളള ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്താത്ത കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞു. ഒക്ടോബര്‍ 22 മുതലാണ് ഒഴിവാക്കിയ കണക്കുകള്‍ വെളിച്ചം കണ്ടു തുടങ്ങിയത്.

അന്ന് വ്യക്തമായ രേഖകളില്ലാത്ത കാരണം പറഞ്ഞ്  ഒഴിവാക്കിയ 292 മരണങ്ങള്‍ കണക്കില്‍ കയററി. പിന്നെ എല്ലാ ദിവസവും 200 മുതല്‍ 600 വരെ മരണങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. ഇതുവരെ കണക്കില്‍പ്പെടുത്തിയത് 5998 മരണങ്ങള്‍. അപ്പില്‍ നല്കാതെ 3779 മരണങ്ങള്‍ ഔദ്യോഗിക പട്ടികയിലേയ്ക്ക് വന്നുവെന്നത് സൂചിപ്പിക്കുന്നത് കണക്കുകളൊക്കെ സര്‍ക്കാരിന്റെ കൈവശം തന്നെ ഭദ്രമായി ഒളിപ്പിച്ചുവെന്നുകൂടിയാണ്.

ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായെന്ന പേരില്‍ മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്ന കാരണം പറഞ്ഞൊക്കെയാണ് മരണക്കണക്കുകള്‍ കുറച്ചു കാണിച്ചത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്ന സാഹചര്യം വന്നതോടെ വ്യാപക പരാതിയുയര്‍ന്നു. ഇതോടെയാണ് കണക്കുകള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34362 ആയി ഉയര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...