മോശം സേവനം ലഭിക്കുമ്പോള്‍ ടോള്‍ നല്‍കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോശം സേവനം ലഭിക്കുമ്പോള്‍ ടോള്‍ നല്‍കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി. ടോള്‍ നല്‍കുമ്പോള്‍ തടസ്സമില്ലാത്ത യാത്രയ്ക്ക് അര്‍ഹതയുണ്ട്. അതുവരെ ടോള്‍ നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയില്‍ ടോള്‍പിരിവ് തുടരുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്.ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണവും തേടി.

നിലപാടറിയിക്കാന്‍ കേന്ദ്രം സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി 25-ലേക്ക് മാറ്റി. ടോള്‍ പിരിവിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ദേശീയപാതയില്‍ തൃശ്ശൂര്‍ ഭാഗത്ത് പലയിടത്തും മേല്‍പ്പാതകളുടെയും അടിപ്പാതകളുടെയും നിര്‍മാണം നടക്കുന്നതിനാലാണ് യാത്ര ദുഷ്‌കരമായത്. പാത സ്തംഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ടോള്‍ നിര്‍ത്തിവയ്ക്കാമെങ്കിലും ഗതാഗതക്കുരുക്കിന്റെ പേരില്‍ ഇത്തരം നടപടിയെടുക്കാറില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വാദിച്ചു. എന്നാല്‍, കുരുക്ക് സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നും നിര്‍മാണ ജോലികള്‍ കാരണമാണെന്നും കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...