നടന്‍ ആര്യയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നടന്‍ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗര്‍, വേലാച്ചേരി, ദുരൈപാക്കം, കോട്ടിവാക്കം, കില്‍പാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളിലാണ് പരിശോധന. കൊച്ചിയില്‍നിന്നുള്ള ആദാന നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന. ഇവയില്‍ ചെന്നൈയില്‍ ആര്യ നടത്തുന്ന റസ്‌റ്റോറന്റുകളിലാണ് ആദായനികുതി വകുപ്പ് സംഘമെത്തിയത്. കൊച്ചിയില്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

റസ്റ്റോറന്റ് ഉടമകളുടെ വീട്ടിലും പരിശോധന നടക്കുന്നതായി റിപ്പോര്‍ട്ട്. തിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്. കാസര്‍കോട് സ്വദേശിയായ ആര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ‘അനന്തന്‍കാട്’, ‘മിസ്റ്റര്‍ എക്‌സ്’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ആര്യ ചിത്രങ്ങള്‍. ‘ഷോ ദി പീപ്പിള്‍’ എന്ന പേരില്‍ താരം സിനിമാനിര്‍മാണക്കമ്പനി നടത്തുന്നുണ്ട്. ഷാജി നടേശനും സന്തോഷ് ശിവനും ഒപ്പം ‘ഓഗസ്റ്റ് സിനിമ’യിലും പങ്കാളിയാണ് ആര്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...