ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്തതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാഷൻ എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി.

ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രിയ പാർട്ടി  ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിൻ്റെ വിധി. ഡി വൈ എഫ് ഐ രാഷ്ട്രിയ സംഘടനയല്ലെന്ന വാദവും കോടതി തള്ളി. പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോഡിൻ്റെ  സർക്കൂലർ, വ്യവസ്ഥകൾ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി ; പരാതിക്കാരന് 45 ദിവസത്തിനകം പുതിയ വാഹനം...

0
റായ്പൂർ : എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന്...

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

0
പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി,...

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...