തലസ്ഥാനത്ത് തിരികെ എത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അസാധാരണ സുരക്ഷയെ ചൊല്ലി വിവാദം തുടരുന്നതിനിടെ മൂന്ന് ദിവസത്തിനു ശേഷം തിരികെ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി റദ്ദാക്കി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരത്തും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ലോക മാതൃഭാഷ ദിനം മലയാണ്മയുടെ ഉദ്ഘാടനം പൊതു പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.

തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മുഖ്യമന്ത്രി നേരെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രി ക്രാഫ്റ്റ് വില്ലേജിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന കണക്ക് കൂട്ടലിൽ പ്രധാന ജങ്ഷനുകളിൽ ഉൾപ്പടെ കൂടുതൽ പോലീസുകാരെ രാവിലെ മുതൽ വിന്യസിച്ചിരുന്നു.

ഇനി പുതിയ കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് 3.30ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിനായി ക്ലിഫ് ഹൗസിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള അയ്യൻ‌ങ്കാളി ഹാളിലേക്ക് അദ്ദേഹം എത്തും. റേഷൻ കാർഡുടമകളേയും അംഗങ്ങളേയും ആധാർ കാർഡുമായി ബന്ധിപ്പിക്കൽ ദൗത്യം നൂറുശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.  മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും. റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ വെബ് പോർട്ടൽ മന്ത്രി ആന്റണി രാജു സ്വിച്ച്‌ഓൺ ചെയ്യും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള രക്ഷാപ്രവർത്തനം : തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...