ആർ.എസ്‌.എസ്‌ റൂട്ട്മാർച്ച് അനുവദിക്കരുതെന്ന് ആവശ്യവുമായി തമിഴ്നാട് സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആർ.എസ്‌.എസ്‌ റൂട്ട്മാർച്ച് അനുവദിക്കരുതെന്ന് ആവശ്യവുമായി തമിഴ്നാട് സുപ്രീംകോടതിയിൽ. മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ അപ്പീൽ നൽകി. റൂട്ട് മാര്‍ച്ചിന് മൂന്ന് തിയതികള്‍ നിര്‍ദേശിക്കാനും പോലീസിന്‍റെ അനുമതിക്ക് അപേക്ഷിക്കാനും മദ്രാസ് ഹൈക്കോടതി ആര്‍.എസ്.എസിനോട് നിര്‍ദേശിച്ചിരുന്നു. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്നും പോലീസിനോടും നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം നിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർ.എസ്.എസിന് അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആർ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ആർ.എസ്.എസ് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നൽകിയിരുന്നില്ല. സർക്കാർ നടപടിക്കെതിരെ പിന്നീട് ആർ.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു. 50 സ്ഥലങ്ങളിൽ മാർച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ മൂന്നിടത്തു മാത്രം പരിപാടി നടത്താൻ തമിഴ്‌നാട് സർക്കാർ പിന്നീട് അനുമതി നൽകി. ഇതിനെതിരെ സംഘ്പരിവാർ നേതാക്കൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്‌നങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കോയമ്പത്തൂർ, പൊള്ളാച്ചി, നാഗർകോവിൽ എന്നിവിടങ്ങളിൽ പരിപാടിക്ക് കോടതി അനുമതി നൽകിയില്ല. മറ്റിടങ്ങളിൽ കർശനമായ നിബന്ധനകളോടെ പരിപാടിക്ക് അനുമതിയും നൽകുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...