ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോര്‍ഡിനെ വിമർശിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഓഡിറ്റിൽ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് വിമർശനം. അക്കൗണ്ടിംഗ് ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോർഡിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാങ്ക് അക്കൗണ്ടുകളും രേഖകളും തമ്മിൽ ഒത്തുനോക്കാൻ ആകുന്നില്ലെന്നും വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താൻ കഴിയുന്നില്ലെന്നും ഓഡിറ്റർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

2010 ന് മുൻപുള്ള ആസ്തികളുടെ മൂല്യം നിര്ണയിക്കുന്നതിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. കരാറുകാർക്ക് നൽകുന്ന തുകയിലടക്കം ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കരാറുകാര്‍ക്ക് നല്‍കാനുള്ള പണം, നികുതി ബാധ്യത, സ്റ്റോക്ക് എന്നിവയില്‍ കൃത്യതയില്ല. ക്ഷേത്രോപദേശക സമിതികള്‍ ഇടപാടുകളില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തുന്നില്ല. വരവ് – ചെലവ് വ്യത്യാസം രേഖകളില്‍ വ്യക്തമല്ലെന്നും ഓഡിറ്റര്‍. ഭൂമി ഉള്‍പ്പടെയുള്ള സംഭാവനയുടെ കൃത്യമായ മൂല്യം കണക്കാക്കപ്പെടുന്നില്ല. ഓഡിറ്റര്‍ വിജയന്‍ അസോസിയേറ്റ്‌സ് ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...