ലുലു മാള്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിതള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരത്തെ ലുലു മാള്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ജസ്റ്റിസ് എസ്.വി ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിധി. കൊല്ലം സ്വദേശി കെ.എം സലീം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ആക്കുളത്തെ ലുലുമാള്‍ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചെന്നാരോപിച്ചാണ് പരാതിക്കാരൻ ഹർജി സമർപ്പിച്ചത്. എന്നാൽ  ആവശ്യമായ രേഖകള്‍ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയത് എന്നായിരുന്നു കോടതിയുടെ മറുപടി. ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിക്ക് അനുവാദമില്ലെന്നാണ് പരാതിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...