കേന്ദ്രമന്ത്രിയുടെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മുംബൈയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്ന് ബോംബെ ​ഹൈക്കോടതിയുടെ ഉത്തരവ്. ജുഹു ഏരിയയിലെ ബം​ഗ്ലാവിന്‍റെ  ഭാ​ഗങ്ങൾ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവ്. നിർമാണം ഫ്ലോർ സ്പേസ് ഇൻഡക്സും (എഫ്.സി.ഐ) തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങളും (സി.ആർ.ഇസഡ്) ലംഘിച്ചാണെന്ന് കോടതി നിരീക്ഷിച്ചു. അനുവദിച്ചതിലും കൂടുതൽ നിലകൾ ബം​ഗ്ലാവിന് ഉള്ളതായി കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അനധികൃത നിർമാണം പൊളിച്ചുനീക്കിയതിനുന്‍ ശേഷം ഉടന്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. 10 ലക്ഷം രൂപ പിഴയാണ് റാണെയ്ക്ക്‌ കോടതി വിധിച്ചത്.

തുക രണ്ടാഴ്ച്ചയ്ക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീ​ഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃത നിർമാണത്തിന് നിയമസാധുത തേടി റാണെ കുടുംബം നൽകിയ ഹര്‍ജി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ രണ്ടാമത്തെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ബി.എം.സിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് റാണെയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കൽക്ക റിയൽ എസ്റ്റേറ്റ്സ് എന്ന കമ്പനി സമർപ്പിച്ച ഹര്‍ജിയും കോടതി തള്ളി. സുപ്രിംകോടതിയെ സമീപിക്കാൻ ആറാഴ്ചത്തേക്ക് സമയം തരണമെന്നും അതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും റാണെയുടെ അഭിഭാഷകൻ ശാർദുൽ സിങ് ആവശ്യപ്പെട്ടെങ്കിലും കോടതി  തള്ളുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...