എസ്എൻഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. എസ്എന്‍ഡിപി യോഗത്തിലെ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവും റദ്ദാക്കി.

1999 ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. 25 വര്‍ഷമായി താന്‍ തുടരുന്നത് പ്രാതിനിധ്യ വോട്ടുരീതിയാണെന്നും വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജു രമേശും വിദ്യാസാഗറും വിധിയെ സ്വാഗതം ചെയ്തു. വെള്ളാപ്പള്ളി ഭരണം നിലനിര്‍ത്തിയത് ഗുണ്ടായിസത്തിലൂടെയാണെന്നായിരുന്നു ബിജു രമേശിന്‍റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നതായി വിദ്യാസാഗര്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ ജനാധിപത്യത്തെ മുച്ചൂടും തകര്‍ത്തെന്നും ഇതിന്‍റെ ഫലമായുണ്ടായ വിധിയാണിതെന്നും വിദ്യാസാഗര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...