ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ തന്നെ ഭർതൃവീട്ടിൽ ഭാര്യക്ക് തുടരാം. ഗാർഹിക പീഡന നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സുരക്ഷിതയായും അന്തസ്സോടെയും കഴിയാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും ഭർത്താവ് മരിച്ച സാഹചര്യത്തിൽ സുരക്ഷിതമായ താമസസ്ഥലം അവകാശമമാണെന്നും കോടതി വിലയിരുത്തി.

2009ൽ ഭർത്താവ് മരിച്ച ശേഷവും യുവതിയും കുട്ടിയും ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് ബന്ധുക്കൾ എതിർപ്പ് ഉന്നയിച്ചതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ആദ്യം യുവതിയുടെ ആവശ്യം തള്ളിയ മജിസ്ട്രേറ്റ് കോടതി തീരുമാനത്തിനെതിരെ യുവതി സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതി യുവതിക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതിനെതിരെ ആണ് ഭർത്താവിന്റെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുക്കളുടെ ആവശ്യം തള്ളിയ കോടതി യുവതിക്ക് വീട്ടിൽ താമസിക്കാൻ അവകാശം നൽകിയ സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....