ഹൈക്കോടതി തിരിച്ചടി ; വിദ്യാഭ്യാസ രംഗത്തെ സുതാര്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ വിജയമാണെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിലും കേരള സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ സുതാര്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ വിജയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ സർവകലാശാലകളിൽ സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരള സാങ്കേതിക സർവകലാശാലയിൽ ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനെയും താൽക്കാലിക വൈസ് ചാൻസലർമാരായി നിയമിച്ചതിനെതിരെ സർക്കാരായിരുന്നു സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നുള്ള ഈ നിയമനം സർവകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ഡോ. ആർ ബിന്ദു സ്വീകരിച്ച നടപടികളും നിലപാടുകളും ശരിയാണെന്ന് തെളിയിക്കുന്ന ഒന്നാണ് ഈ വിധിഎന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ലക്ഷ്യം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക മികവും ഭരണപരമായ സുതാര്യതയും ഉറപ്പാക്കുക എന്നതാണ്. ഈ വിധി ആ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി: പൂപ്പാറ തലക്കുളം എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...