70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ പിരിച്ചുവിടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : 70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ പിരിച്ചുവിടാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ലൈസൻസ് ജനുവരിക്ക് ശേഷം പുതുക്കി നൽകാതെ പിരിച്ചുവിടാനുള്ള ഉത്തരവിനെതിരെ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്‍റെ (കെ.എസ്.ആർ.ആർ.ഡി.എ) നേതൃത്വത്തിൽ ഹൈകോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് സ്റ്റേ അനുവദിച്ചത്. സംസ്ഥാനത്തെ 70 വയസ്സ് പൂർത്തിയായ 54 കടയുടമകളാണ് കോടതിയെ സമീപിച്ചത്. കേരള റേഷനിങ് ഓർഡർ പ്രകാരം റേഷൻ വ്യാപാരിക്ക് കട നടത്താൻ പ്രായപരിധി ഉണ്ടായിരുന്നില്ല.

2021ൽ ഇറങ്ങിയ പുതിയ കെ.ടി.പി.ഡി.എസ് ഉത്തരവിലും പുതുതായി നിയമിക്കുന്ന റേഷൻ വ്യാപാരിക്ക് മാത്രമാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് നിലവിലുള്ള വ്യാപാരിക്ക് കൂടി ബാധകമാക്കി ഉത്തരവ് ഇറക്കിയ സിവിൽ സപ്ലൈസ് കമീഷണറുടെ നടപടിക്കെതിരെ റേഷൻ വ്യാപാരിസംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പരിഹാരം ഉണ്ടാവാത്തതിനാലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് വേലിക്കാട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...