സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുടെ മാനദണ്ഡത്തിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ്‌ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസമാണ് സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ് ചെന്നിത്തല ​ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നത്. 700 കോടിയുടെ ക്രമക്കേടായിരുന്നു ആരോപിച്ചത്. ക്രമക്കേട് ആരോപണത്തിന് മുന്നേ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു.

മലബാര്‍ ഇന്‍ഫര്‍മേഷന്‍ കണ്‍സോര്‍ഷ്യമാണ് ഹര്‍ജി നല്‍കിയത്. 280 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി 58 കോടിയുടെ ടെന്‍ഡറാണ് നല്‍കിയിട്ടുള്ളത്. ദിനേശ് ബീഡി സംഘം 280 സഹകരണ സംഘങ്ങളിലെ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനായി 58 കോടി രൂപയാണ് ക്വോട്ട് ചെയ്തിരിക്കുന്നത്. ഈ നിരക്ക് പ്രകാരം സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും പദ്ധതി നടപ്പാക്കുമ്പോൾ ഏകദേശം 914 കോടി രൂപ ചെലവ് വരും. മെയ് 19 വരെയാണ് സ്റ്റേ. ഹർജിയിൽ വിശദമായ വാദം കേട്ടശേഷമാകും ടെൻഡർ നടപടികൾ ആരംഭിക്കുക. സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...