ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് : ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിമാരെ പുറത്താക്കാനാണ് ഗവർണറുടെ നീക്കമെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം. വിസിമാരെ നിയമിച്ച ചാൻസലർ തന്നെ നിയമനം തെറ്റായിരുന്നെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വാദിക്കുന്നുണ്ട്. വൈസ് ചാൻസലർമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും പലർക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ഗവർണറുടെ നിലപാട്.

സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹർജി തള്ളിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ അപ്പീൽ നൽകും.ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നീക്കം.എജി യുടെ നിയമോപദേശം തേടിയാകും അപ്പീൽ.സിംഗിൾ ബെഞ്ച് ഹർജി തള്ളിയതോടെ സിസ തോമസ് കെടിയു ആസ്ഥാനത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാനാണ് സാധ്യത. സിസയോടുള്ള എതിർപ്പും നിസഹകരണവും കെടിയു ഉദ്യോഗസ്ഥർ തുടർന്നാൽ സർവകലാശാലയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകും

ഇതിനിടെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ
ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി ചർച്ച ചെയ്യും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യത വീണ്ടും പരിശോധിക്കാനാണ് സർവകലാശാലയുടെ തീരുമാനം. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വി.സി. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...