മസ്കത്ത്: രാജ്യത്ത് ബുധനാഴ്ചയും ഉയർന്ന ചൂടിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയും നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. ഒമാൻ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസുവരെ എത്താൻ സാധ്യതയുണ്ട്. എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരും. വ്യാഴാഴ്ച 38ഉം വെള്ളിയാഴ്ച 35 ഡിഗ്രി സെൽഷ്യസും ആയി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാകുന്നു. ഹജർ മലനിരകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മരുഭൂപ്രദേശങ്ങളിൽ രാത്രി ഉൾപ്പെടെ 40കളുടെ മധ്യത്തിൽ താപനില തുടരും. അറബിക്കടലിന് ചുറ്റുമുള്ള പ്രദേശങ്ങൾ താരതമ്യേന തണുപ്പായിരിക്കും. പകൽ സമയത്ത് 38 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























