ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ് ; കന്യാകുമാരി തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ൻറെ ഭാ​ഗ​മാ​യി ക​ന്യാ​കു​മാ​രി തീ​ര​ത്ത് ഇ​ന്ന് രാ​വി​ലെ 02.30 മു​ത​ൽ രാ​ത്രി 11.30 വ​രെ 1.0 മു​ത​ൽ 1.1 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്ക​ണം. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും.

ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​താ​ണ്. മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. തീ​ര​ശോ​ഷ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...