ഉയർന്ന തിരമാല, കള്ളക്കടൽ പ്രതിഭാസം, 2 ന്യൂന ന്യൂനമർദ്ദവും ; കേരള തീരത്ത് ജാഗ്രത നിർദേശം, മുന്നറിയിപ്പ് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തമിഴ്‌നാട് തീരത്തും 2.1 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തിയും വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ അതിതീവ്ര ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായി ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ ഇന്ന് ) മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...