ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതത്തില്‍ (ജി.ഇ.ആര്‍.) കേരളത്തിന് നേട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതത്തില്‍ (ജി.ഇ.ആര്‍.) കേരളത്തിന് നേട്ടം. 18 മുതല്‍ 23 വയസ്സുവരെയുള്ളവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ അനുപാതം മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചുശതമാനം കൂടി. ദേശീയ ഉന്നതവിദ്യാഭ്യാസ സര്‍വേയിലാണ് കേരളത്തിന്‍റെ വളര്‍ച്ച വ്യക്തമാക്കുന്നത്. 2019-2020 സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ അനുപാതം 38.8 ശതമാനമായിരുന്നു. ഇപ്പോഴത് 43.2 ആയി.

ദേശീയ ശരാശരി 27.1-ല്‍ നിന്ന് 27.3 ആയി. കഴിഞ്ഞ ദേശീയസര്‍വേ റിപ്പോര്‍ട്ടില്‍ മികച്ച ശരാശരിയുള്ള ആദ്യ ആറുസംസ്ഥാനങ്ങളില്‍ കേരളമുണ്ടായിരുന്നെങ്കിലും ഇക്കുറിയില്ല. അതേസമയം ഏറ്റവുമധികം കോളേജുകളുള്ള ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. ഉന്നതവിദ്യാഭ്യാസ വിദ്യാര്‍ഥി പ്രവേശനാനുപാതം പത്തുവര്‍ഷത്തിനകം 75 ശതമാനമാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. ശ്യാം ബി. മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണസമിതി ഇതേക്കുറിച്ച്‌ സംസ്ഥാനസര്‍ക്കാരിന് ശുപാര്‍ശനല്‍കിയിരുന്നു.

* പട്ടികജാതി-വര്‍ഗ വിഭാഗത്തിലും കേരളത്തിനു നേട്ടം. പട്ടികജാതിവിഭാഗത്തിലെ ശരാശരി 26.7 ശതമാനത്തില്‍നിന്ന് 33.7 ആയി. പട്ടികവര്‍ഗവിഭാഗത്തിലേത് 24 ശതമാനത്തില്‍നിന്ന് 29.1 ശതമാനം.
* വിദൂരവിദ്യാഭ്യാസ സംവിധാനംവഴി 7.8 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...