Sunday, April 28, 2024 9:55 am

പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി 7 വർഷത്തിന് ശേഷം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ 7 വർഷത്തിന് ശേഷം അടൂർ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കൽ പാലയ്ക്കൽ ആയിരക്കുഴി പാലവിളയിൽ പുത്തൻവീട്ടിൽ പ്രശാന്താണ് (35) അറസ്റ്റിലായത്.  2016ൽ പെൺകുട്ടി സഹോദരന്‍റെ ചികിത്സയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രതിയുമായി പരിചയത്തിലായത്. തുടർന്ന് ഫോൺ വഴി ബന്ധം സ്ഥാപിച്ച ശേഷം പ്ര‌ണയം നടിച്ച് പെൺകുട്ടിയെ കൊല്ലത്തുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ അടൂർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

പിന്നീട് ‍ഡിവൈഎസ്പി ആർ. ബിനുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടെ 2017ൽ കൊച്ചിയിൽ കുറച്ചുനാൾ താമസിച്ചതായും 2020ൽ കുന്നത്തുനാട് ഭാഗത്ത് എത്തിയതായും വിവരം ലഭിച്ചതോടെ ആ സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

ഈ മാസമാദ്യം കൊച്ചിയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കൊപ്പം കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കൊടുവിലാണ് കഴി‍ഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. അരുൺ എന്ന പേരിലാണ് ഈ സ്ഥലങ്ങളിലൊക്കെ കഴിഞ്ഞത്. കൊച്ചി കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്നയാളുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസവും ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

0
പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം...

പൂത്തുലഞ്ഞ് സൂര്യകാന്തിപ്പാടം ; ഏനാത്ത് പാടത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം

0
അടൂർ : ഏനാത്ത് പാലത്തിന് സമീപത്തെ പാടത്തേക്ക് സഞ്ചാരികളെത്തുകയാണ്.  പത്തനംതിട്ട, കൊല്ലം,...

മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ വിമർശനവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍...

0
ഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ...

ഇറാഖിൽ ടിക്ടോക്ക് താരം വെടിയേറ്റ് മരിച്ചു

0
ബാഗ്ദാദ്: ഇറാഖിലെ സോഷ്യൽ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാൻ...