ഹിജാബ് ധരിച്ച ഡോക്ടറെ അധിക്ഷേപിച്ചു; ബിജെപി നേതാവിനെതിരെ കേസെടുത്തതോടെ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഹിജാബ് ധരിച്ച് ഡ്യൂട്ടി ചെയ്ത വനിതാ ഡോക്ടറെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുപ്പൂണ്ടിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് (പിഎച്ച്‌സി) സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബിജെപി പ്രവർത്തകനായ ഭുവനേശ്വർ റാം എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. മെയ് 24നാണ് സംഭവം. സുഹൃത്തുമായി ആശുപത്രിയിലെത്തിയ ഇയാൾ രാത്രി ഡ്യൂട്ടിയിലായിരുന്ന ഹിജാബ് ധരിച്ച ഡോക്ടറെ കണ്ടപ്പോൾ പ്രശ്നമുണ്ടാക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

വനിതാ ഡോക്ട‌റും വീഡിയോ ചിത്രീകരിച്ചു. എന്തിനാണ് ഹിജാബ് ധരിച്ചതെന്ന് ഇയാൾ ഡോക്ടറോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഫിർദൈസ് ജന്നത്ത് എന്ന ഡോക്ടർക്കുനേരെയാണ് ഇയാൾ ആക്രോശിച്ചത്. “നിങ്ങൾ എന്തിനാണ് ഹിജാബ് ധരിച്ചത്? നിങ്ങൾ ഡ്യൂട്ടിയിലല്ലേ? നിങ്ങളുടെ യൂണിഫോം എവിടെ? നിങ്ങൾ ഒരു ഡോക്ടറാണോ എന്ന് എനിക്ക് സംശയമുണ്ടെന്നും ഇയാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഒരു ഡോക്ടറാണെന്ന് തെളിയിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് അയാൾ മറ്റൊരു വനിതാ ആരോഗ്യ പ്രവർത്തകനോട് ചോദിച്ചു. സ്ത്രീ ജീവനക്കാരെ രാത്രി ഡ്യൂട്ടിക്കിടെ അസഭ്യം പറയുകയായിരുന്നെന്ന് വനിതാ ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 ബി, 353, 298 വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ട് 67 ഡി പ്രകാരവും ബിജെപി പ്രവർത്തകനെതിരെ കീഴയ്യൂർ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....