ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി. വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന വിമാനങ്ങള്‍ ലണ്ടനില്‍ എത്താന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. ഡല്‍ഹി വിമാനത്താവളത്തിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്.
ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലെയും എയര്‍ ഇന്ത്യ സര്‍വീസുകളിലെയും സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് എന്നറിയപ്പെടുന്ന സംഘടനയാണ് ഭീഷണിക്കു പിന്നിലെന്ന് ഡല്‍ഹി പോലീസ് പറയുന്നു. രണ്ട് എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്കാണ് ഭീഷണി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും വിമാനത്താവളം ഡിസിപി രാജീവ് രഞ്ജന്‍ പറഞ്ഞു.