കോവിഡ് മാനദണ്ഢങ്ങള്‍ മാറ്റിവെച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തു ; ഫോട്ടോഷൂട്ടില്‍ പങ്കെടുത്തയാളിന് കോവിഡ്‌

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍: വേര്‍പിരിയലിന്റെ വേദനയില്‍ ഒരുമിച്ചിരുന്ന് ഒരു ഫോട്ടോ എടുക്കാന്‍ മാനദണ്ഡങ്ങള്‍ തല്‍ക്കാലത്തേക്ക് ഒന്ന് മാറ്റിവെച്ചു. എന്നാല്‍, ഗ്രൂപ്പ് ഫോട്ടോയെടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ നഗരസഭയില്‍ ആയിരുന്നു സംഭവം.

തിങ്കളാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു ഗ്രൂപ്പ് ഫോട്ടോ എടുത്തത്. ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ആയിരുന്നു കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പ് ഫോട്ടോ ഷൂട്ട്. ഈ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത ഒരാള്‍ക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് മറ്റു നഗരസഭ അംഗങ്ങളും സെക്രട്ടറിയും ഉള്‍പ്പെടെ 15 പേര്‍ക്ക് ആരോഗ്യവകുപ്പ് ക്വാറന്റീന്‍ നിര്‍ദ്ദേശം നല്‍കി. ആകെ 35 അംഗങ്ങളാണ് നഗരസഭയില്‍ ഉള്ളത്. ഇതില്‍ ഒരാള്‍ യോഗത്തിന് എത്തിയിരുന്നില്ല. ഒരാള്‍ ഫോട്ടോഷൂട്ടിലും പങ്കെടുത്തിരുന്നില്ല. എന്നാല്‍, ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 15 പേര്‍ക്ക് മാത്രമാണ് ക്വാറന്റീന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം എല്ലാ അംഗങ്ങള്‍ക്കും നഗരസഭ അധ്യക്ഷന്‍ മൊമന്റോയും വിതരണം ചെയ്തു.

അടുത്ത ബന്ധു കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആയിരുന്നു നഗരസഭാംഗം ആന്റിജന്‍ പരിശോധന നടത്തിയത്. ഇതിലാണ് നഗരസഭാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ നഗരസഭ അംഗങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...