ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതി പണ്ഡിറ്റ് ജസ്‌രാജ് ഓര്‍മ്മയായി

For full experience, Download our mobile application:
Get it on Google Play

ന്യൂജഴ്‌സി: ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതി പണ്ഡിറ്റ് ജസ്‌രാജ് ഓര്‍മ്മയായി. 90 വയസ്സായിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോടിക്കണക്കിന് ആരാധകരുള്ള ജസ്‌രംഗി ജുഗല്‍ബന്ദിയുടെ സൃഷ്ടാവ്. ഹരിയാനയിലെ ഹിസാറില്‍ 1930 ജനനം. മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി ജസ്‌ രാജിന് നാലു വയസ്സുള്ളപ്പോള്‍ അന്തരിച്ചു.

രത്തന്‍ മോഹന്‍ ശര്‍മ്മ, സജ്ഞയ് അഭയാങ്കര്‍, രമേഷ് നാരായണ്‍, സുമന്‍ ഘോഷ്, തൃപ്തി മുഖര്‍ജി, രാധാരാമന്‍ കീര്‍ത്തന തുടങ്ങി നിരവധി ശിഷ്യന്മാരുണ്ട്. അച്ഛന്റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരില്‍ എല്ലാ വര്‍ഷവും സംഗീതാഘോഷങ്ങള്‍ നടത്താറുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ജസ്‌ രാജിനെ ആദരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വദേശി ബ്രാൻഡുകൾക്ക് റെക്കോർഡ് നേട്ടം; ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി വിപണിയിൽ വൻ കുതിച്ചുചാട്ടം

0
ന്യൂഡല്‍ഹി: വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ....

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കേരളത്തിന് ബാധ്യതയായി സർക്കാർ ഭരണം; വൈദ്യുതി പ്രതിസന്ധിക്കെതിരെ എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് ...

0
തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി...