പരാതി പ്രളയത്തിന് പരിഹാരം കണ്ട് ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത് ഒന്നാം ഘട്ടം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരാതി പ്രളയത്തിന് പരിഹാരം കണ്ട് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ നടത്തിയ താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്ത് ഒന്നാം ഘട്ടം ജില്ലയില്‍ സമാപിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം അക്ഷയ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള അദാലത്ത് സംഘടിപ്പിച്ചത്. ജില്ലയില്‍ ആദ്യം കോന്നി താലൂക്കിലും അവസാനം കോഴഞ്ചേരി താലൂക്കിലുമാണ് അദാലത്ത് നടന്നത്.

ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ നടന്ന കോഴഞ്ചേരി താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്തില്‍ ലഭിച്ച 40 പരാതികളില്‍ 15 എണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ ഭാവിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പരാതി പരിഹാരത്തിന് മറ്റു വകുപ്പുകളുടെ സഹകരണം ആവശ്യമുള്ളവ, സര്‍ക്കാര്‍ തീരുമാനം ആവശ്യമുള്ളവ, കോടതിയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കണ്ടവ എന്നിവ ഉള്‍പ്പെടുന്നു. വസ്തു, വഴിതര്‍ക്കങ്ങള്‍, സമീപവാസികളുടെ പുരയിടത്തിലെ വൃക്ഷങ്ങളുടെ അപകടാവസ്ഥ, വിവിധ ക്ഷേമനിധികളുമായി ബന്ധപ്പെട്ട് പെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം, റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതികള്‍, വസ്തു പേരില്‍ കൂട്ടുക, പട്ടയം, ബാങ്ക് ലോണ്‍ തിരിച്ചടവ് തുടങ്ങിയ പരാതികളും അദാലത്തില്‍ ലഭിച്ചു.

ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തണമെന്ന കോഴഞ്ചേരി സ്വദേശിയുടെ പരാതി അദാലത്തില്‍ എത്തി. ഇക്കാര്യം ഇലക്ഷന്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് തീരുമാനമായി. മകള്‍ സംരക്ഷിക്കാത്ത കാരണത്താല്‍ എഴുതി കൊടുത്ത വസ്തുവിന്റെ ആധാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയില്‍ ആറന്മുള വില്ലേജില്‍ ഹിയറിംഗ് നടത്തുന്നതിന് നിര്‍ദേശിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ കാര്‍ഡ് ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് അര്‍ഹതയുള്ളതിന്മേല്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി. വീടുകള്‍ ലഭ്യമാക്കണമെന്ന അപേക്ഷകളിന്മേല്‍ അര്‍ഹതപ്പെട്ടവ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും.

ഇലന്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശുഭൂമിയില്‍ കാടു വളരുന്നത് വെട്ടിത്തെളിക്കണമെന്നും കൃഷി ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി പരിഗണനയ്ക്കു വന്നു. ഇതുസംബന്ധിച്ച് എല്‍ആര്‍ തഹസീല്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുന്നതിന് നിര്‍ദേശം നല്‍കി. എഡിഎം അലക്സ് പി. തോമസ്, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ഹരികുമാര്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ ഓമനക്കുട്ടന്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...