ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : വ്യത്യസ്ത ഭാഷയും സംസ്കാരങ്ങളും നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും ഇത്തരം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. ഭരണഘടനയില്‍ വ്യത്യസ്ത ഭാഷകള്‍ക്ക് അതിന്റേതായ പ്രാധാന്യം നല്‍കിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫെഡറല്‍ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്പരിവാര്‍ അജണ്ടയാണ്. ഭാഷയെ തകര്‍ത്താല്‍ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാം. ഏകശിലാരൂപത്തിലേക്ക് മാറ്റാമെന്നും അവര്‍ കരുതുന്നു. ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള നീക്കമാണിത്. ദേശീയ ഭാഷാ എന്ന നിലയില്‍ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ സ്കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുന്നത്. എന്നാല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ പുറപ്പെട്ടാല്‍ അംഗീകരിക്കാനാവില്ല. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം. ഭാഷ ജീവന്റെ സ്പന്ദനം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...

പായിപ്പാട് സ്വദേശിയായ യുവതിക്ക് കാപ്പ ചുമത്തി : കോട്ടയം ജില്ലയില്‍ പ്രവേശന വിലക്ക്

0
കോട്ടയം : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിക്ക് കോട്ടയം ജില്ലയില്‍ പോലീസ്...