പ്രശസ്ത ക്വിസ് മാസ്റ്ററും മാര്‍ ഇവാനിയോസ് കോളേജ് പ്രൊഫസറുമായിരുന്ന ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രശസ്ത ക്വിസ് മാസ്റ്ററും മാര്‍ ഇവാനിയോസ് കോളേജ് പ്രൊഫസറുമായിരുന്ന ഡോ.എബ്രഹാം ജോസഫ് അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 30 വര്‍ഷത്തോളം മാര്‍ ഇവാനിയോസ് കോളേജിലെ അധ്യാപകനായിരുന്നു. ആറു വര്‍ഷം ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ളൂരിലെ വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സെമിതേരിയില്‍ നടക്കും.

30 വര്‍ഷത്തോളം ക്വിസ് മാസ്റ്റര്‍ ആയിരുന്ന ഡോ. എബ്രഹാം ജോസഫ് ബ്രെയിന്‍ ഓഫ് കേരള എന്നാണ് അറിയപ്പെട്ടിരുന്നത്. ഉന്നത വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കെസിബിസിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ക്വിസ് മാസ്റ്റര്‍ എന്ന നിലയിലും നിരവധി അംഗീകാരങ്ങള്‍ ഡോ. എബ്രഹാം ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...

പന്തളത്ത് വൻ കഞ്ചാവ് വേട്ട : ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

0
പന്തളം : ഓപ്പറേഷന്‍ തണ്ടര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം...