ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കണം : ഹിന്ദു ഐക്യവേദി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി. ക്രിമിനല്‍ സ്വഭാവമുള്ളവ ഒഴിച്ചുള്ള കേസുകള്‍ മാത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം ശബരിമല ഭക്തരുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു ആരോപിച്ചു.

ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരപരാധികളായ ഒട്ടനവധി പേരെ ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിയാക്കിയിട്ടുണ്ട്. നിരവധി ഹിന്ദു നേതാക്കള്‍ക്കെതിരായും പ്രതികാര ബുദ്ധിയോടെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. അതൊന്നും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയമാണ്. തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എടുത്ത ഈ തീരുമാനം വിശ്വാസികളെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നിരവധി യുവാക്കള്‍ക്കാണ് ഈ കേസുകള്‍ മൂലം തൊഴില്‍ ലഭിക്കാതെ പോയത്. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. തൊഴില്‍ കിട്ടാതെ പോയ യുവാക്കള്‍ക്ക് പകരം തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...