വിശുദ്ധ കുർബ്ബാനകളും ആരാധനകളും ജീവിതത്തോട് ചേർന്നു നിൽക്കുന്നതാകണമെന്ന് അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : വിശുദ്ധ കുർബ്ബാനകളും ആരാധനകളും ജീവിതത്തോട് ചേർന്നു നിൽക്കുന്നതും അപരൻ്റെ ആവശ്യങ്ങളെ പരിഗണിക്കുന്നതും ആകണമെന്ന് തുമ്പമൺ ഭദ്രാസന മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് മേഖലാ കമ്മറ്റിയുടെ വനിതാ കമ്മീഷനും സീനിയർ സിറ്റിസൺ ഫോറവും സംഘടിപ്പിച്ച കാരുണ്യസ്പർശം- 2025 ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശരണരേയും ആരോരുമില്ലാത്തവരേയും ചേർത്തു നിർത്തുന്ന സന്ദേശമാണ് ക്രിസ്തു നൽകിയത്. അത് തുടരാൻ ക്രൈസ്തവരെ ക്രിസ്തു നിർബ്ബന്ധിക്കുന്നു. പരുവ മേഴ്സി ഓൾഡ് ഏജ് ഹോമിൽ നടന്ന ചടങ്ങിൽ റവ: സജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജോൺ സാമുവേൽ, കൺവീനർ വത്സമ്മ ജോൺ, റവ: ജീവൻ മാത്യു സാജൻ, റവ: സോജി വർഗീസ് ജോൺ, വത്സമ്മ മാത്യു, സിസ്റ്റർ തബീദ, ജോൺ വി തോമസ്, പി.ടി മാത്യു പാറക്കൽ, ഫിലിപ്പ് തോമസ്, ഏബ്രഹാം വർഗ്ഗീസ്, മോളി അലക്സ് എന്നിവർ പ്രസംഗിച്ചു. അന്തേവാസികൾക്ക് ദീപാവലി സമ്മാനമായി പുതിയ വസ്ത്രങ്ങൾ അടങ്ങിയ കിറ്റ് സെക്രട്ടറി ജോൺ സാമുവേലും ആവശ്യമായ മരുന്നുകൾക്കുള്ള ധനസഹായം ട്രഷറാർ ജോൺ വി തോമസും ഭക്ഷണപ്പൊതികൾ കൺവീനർ വത്സമ്മ ജോണും ചടങ്ങിൽ വെച്ച് ഡയറക്ടർ സിസ്റ്റർ തബീദക്ക് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...