ദലിത് വിമോചനത്തിന്റെ ചരിത്രശേഷിപ്പായ കല്ലുമാല സമരഭൂമി തകര്‍ക്കുന്നത് കമ്യൂണിസ്റ്റ് ഗൂഢാലോചന : അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പീരങ്കി മൈതാനിയിലെ കല്ലുമാല സമരഭൂമി കൈയേറി നശിപ്പിക്കുന്നത് ദലിതരുടെ ചരിത്രശേഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. സമരഭൂമിയില്‍ നിന്നും ആരംഭിച്ച് ചിന്നക്കടയില്‍ സമാപിച്ച അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇടത് രാഷ് ട്രീയത്തില്‍ നിന്നും മാറിതുടങ്ങിയ ദലിത് യുവതയെ അപരവത്കരണത്തിലൂടെ കൂടെക്കൂട്ടുകയാണ് ഇടത് കുബുദ്ധികളുടെ ലക്ഷ്യം. ചരിത്രത്തില്‍ ഏറെയൊന്നും ഇടംലഭിക്കാത്ത ജനസമൂഹമായ ദലിതരുടെ വിമോചകന്‍ യജമാന്‍ അയ്യന്‍കാളിയുടെ ഓര്‍മകള്‍ പേറുന്ന മണ്ണാണ് കല്ലുമാല സമരഭൂമിയെന്നും ജീവന്‍നഷ് ടപ്പെട്ടാലും കൈയേറ്റം അനുവദിക്കില്ലെന്നും ഉഷകൊട്ടാരക്കര പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സിബു കാരംകോട് അധ്യക്ഷത വഹിച്ചു. സിന്ധു പത്തനാപുരം (ചെയര്‍പെഴ്‌സണ്‍, ഡിഎച്ച്ആര്‍എം, കേരള), സജികൊല്ലം വര്‍ക്കിംഗ് പ്രസിഡന്റ് (അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി), ഷണ്‍മുഖന്‍ പരവൂര്‍ (സെക്രട്ടറി, ഡിഎച്ച്ആര്‍എം, കേരള) ബൈജു പത്തനാപുരം (സംസ്ഥാന ട്രഷറര്‍, ഡിഎച്ച്ആര്‍എം, കേരള) തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...