തിരുവനന്തപുരം മ്യൂസിയത്തിലെ പൈതൃക വൃക്ഷത്തിന് ശാസ്ത്രീയ ചികിത്സ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചരിത്രവും പ്രകൃതിയും ഒരുമിച്ച് നിൽക്കുന്ന അപൂർവ കാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിലെ 150 വർഷം പഴക്കമുള്ള ‘റബ്ബർ മുത്തശ്ശി’. നിരവധി സന്ദർശകർക്ക് തണലും കൗതുകവും പകരുന്ന ഈ പൈതൃകവൃക്ഷം ഇപ്പോൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ ചികിത്സയിലാണ്. ചിതൽബാധയും ശിഖരം ഒടിഞ്ഞുവീണ സംഭവവും പിന്നാലെയാണ് വൃക്ഷസംരക്ഷണ നടപടികൾ ആരംഭിച്ചത്. മ്യൂസിയത്തിന്റെ കവാടത്തിലെ ഈ ഭീമൻ റബ്ബർ മരം ആദ്യനോട്ടത്തിൽ റബ്ബർ മരമാണെന്ന് പലർക്കും തിരിച്ചറിയാൻ പോലും കഴിയാറില്ല. വിശാലമായി പന്തലിച്ച ശിഖരങ്ങളും തണൽ വിരിച്ച ചില്ലകളും ഈ വൃക്ഷത്തെ മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. മരച്ചുവട്ടിൽ ഇരുന്ന് വിശ്രമിക്കാനും കഥകൾ പങ്കുവെക്കാനും ചിന്തകളിൽ മുഴുകാനും എത്തുന്നവരും ഏറെയാണ്.

തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമയുടെ ഭരണകാലത്താണ് ഈ റബ്ബർ മരം സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) നിന്ന് കേരളത്തിലെത്തിയത്. നാണ്യവിളയായി റബ്ബർ കേരളത്തിൽ വ്യാപകമാകുന്നതിനും വർഷങ്ങൾ മുമ്പാണ് ഈ വൃക്ഷം ഇവിടെ നട്ടുപിടിപ്പിച്ചതെന്ന് മ്യൂസിയം അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ ചരിത്രപരമായും സസ്യശാസ്ത്രപരമായും ഈ വൃക്ഷത്തിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ജൂൺ 13-ന് ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ ഒരു പ്രധാന ശിഖരം ഒടിഞ്ഞുവീണിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മരത്തിന്റെ ഉൾഭാഗം പൊള്ളയായതും ചിതൽബാധയേറ്റതും കണ്ടെത്തിയത്. ഇതോടെയാണ് വിദഗ്ധരുടെ നിർദേശപ്രകാരം ശാസ്ത്രീയ ചികിത്സ ആരംഭിക്കാൻ തീരുമാനിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...