പെരുനാടിൻറെ ചരിത്രം- പുസ്തക പ്രകാശനവും കൾച്ചറൽ ഫോറത്തിൻറെ ഉദ്ഘാടനവും ഡോ.തോമസ്സ് ഐസക് നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുനാട് :ചരിത്രാന്വേഷണം തുടരുന്നതിനും കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആയി രൂപീകരിച്ച കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനവും
പെരുനാടിന്റെ ചരിത്രം എന്ന ഗ്രന്ഥവും പ്രകാശനം ചെയ്തു. ഗ്രന്ഥരചനയ്ക്കു വേണ്ടി നടത്തിയ ജനകീയവും ശാസ്ത്രീയമായ അന്വേഷണത്തിൽ ആദിവാസി സമൂഹങ്ങളുടെ അതിപുരാതനമായ കൽക്കോട്ടകളും (കൽവലയങ്ങൾ ) മഹാശില സംസ്കാരത്തിൻ്റെ അവശിഷ്ടങ്ങളായ പെട്ടി കല്ലറകളും (ഡോമൻ) പെരുനാട് ഉൾപ്പെടുന്ന ശബരിമല കാടുകളിൽ കണ്ടെത്തി. കൂടാതെ തമിഴ്നാട്ടിൽ നിന്നും മധുരയിൽ നിന്നും കക്കാട്ട് തീരത്തുള്ള പെരുനാട് വരെ നീണ്ടുകിടന്ന ഒരു ട്രേഡ് റൂട്ടും, ഇടത്താവളങ്ങളും തിരിച്ചറിയാൻ കഴിഞ്ഞു.

ചരിത്രാന്വേഷണം തുടരുന്നതിനും കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആയി രൂപീകരിച്ച കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനം ഡോ.തോമസ്സ് ഐസക് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു അദ്ധ്യക്ഷത വഹിച്ചു. പായിപ്പാട് ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ്.പുലിയൂർ ഗ്രന്ഥ പരിചയം നടത്തി. കൾച്ചറൽ ഫോറം കൺവീനർ പി.എസ് മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍
രാജം, നീന സുരേഷ്, പി.എൻ.വി ധരൻ, ഡോ. എൻ. വി ബോസ്, വി.ജി ഭാസി,സി.സുരേഷ്, വി. ആർ സുലോചനൻ എന്നിവര്‍ പ്രസംഗിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പെരുനാടിൻറെചരിത്രം രചിച്ചത് വി. ആർ സുലോചനനാണ് ജനകീയമായി വിവരശേഖരണം നടത്തിയത് ഡോ.എൻ. വി ബോസിൻ്റെ ചുമതലയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...